ജിദ്ദ : ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ ചരിത്ര പറക്കല്‍ നടത്തിയത് മൂന്ന് വനിതാ പൈലറ്റുമാരാണ്. കമ്പനി ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി വിമാനം പറത്താന്‍ അനുമതി നല്‍കിയത്.
ഫ്ളൈറ്റ് ക്യാപ്റ്റന്‍ ഷരീഫ സെറീന, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരായ ശരിയാന നോര‍്ദീന്‍, ഡി.കെ നദിയ ഖാസീം എന്നിവരായിരുന്നു ഈ ചരിത്രപറക്കല്‍ നടത്തിയത്. ബ്രൂണെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത്.
യു.കെയില്‍ നിന്ന് പരിശീലനം നേടിയ ശേഷമാണ് ക്യാപ്റ്റന്‍ ഷരീഫ് സെറീന 2013ല്‍ റോയല്‍ ബ്രൂണെ എയര്‍ലൈന്‍സില്‍ പൈലറ്റായി ചേര്‍ന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാത്ത സൗദിയിലേക്കാണ് മൂന്നു സ്ത്രീകള്‍ വിമാനം പറത്തി ചരിത്രത്തിന്റെ ഭാഗമായത്.
Post Your Comments