തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. മുഴുവന്‍ അധികസംസാര മൂല്യ ഓഫര്‍ നല്കുന്നു. മേയ് 25 വരെ 150,250,550 എന്നീ തുകയിലുള്ള ടോപ് അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യവും 1000,1100,1500 എന്നീ ടോപ് അപ്പുകള്‍ക്ക് 3 ശതമാനം അധികസംസാര മൂല്യവും 2000,2500,3000,3300 എന്നീ ടോപ് അപ്പുകള്‍ക്ക് 7 ശതമാനം അധികസംസാര മൂല്യവും 5500,6000 എന്നീ ടോപ് അപ്പുകള്‍ക്ക് 10 ശതമാനം അധികസംസാര മൂല്യവും ഇപ്പോള്‍ ലഭ്യമാണ്. ഫെബ്രുവരി 26 മുതല്‍ മേയ് 26 വരെയാണ് കാലാവധി. ബി.എസ്.എന്‍.എല്‍ മേളകളില്‍ നിന്ന് 18 വരെ എടുക്കുന്ന പുതിയ പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് സൗജന്യ സിംകാര്‍ഡും പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് സൗജന്യ ആക്ടിവേഷനും ലഭ്യമാണ്.
Post Your Comments