IndiaNews

ഒരു കരടിയെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് നൂറ് ബുള്ളറ്റുകള്‍

 

റായ്പൂര്‍: ഛത്തിസ്ഗഡിലെ റായ്പൂരില്‍ മൂന്ന് പേരെ കൊന്ന പെണ്‍ കരടിയെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് 100 ബുള്ളറ്റുകള്‍. പത്ത് പൊലീസുകാര്‍ ചേര്‍ന്നാണ് കരിടിക്ക് നേരെ വെടിവച്ചത്. കരടിയെ കൊല്ലാന്‍ 100 ബുള്ളറ്റുകള്‍ ഉപയോഗിച്ചെങ്കിലും പതിനാറെണ്ണം മാത്രമാണ് കരടിയുടെ ശരീരത്തില്‍ തറച്ചത്. ഇന്നലെയാണ് രണ്ട് കര്‍ഷകരേയും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥരേയും കരടി ആക്രമിച്ചത്. കരടിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമായതോടെ ആണ് പൊലീസിന്റെ സഹായം തേടിയത്.

കരടി ആക്രമണകാരിയായിരുന്നു എന്നും വെടിവെക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലായിരുന്നു എന്നും ഡെപ്യൂട്ടി പൊലീസ് ചീഫ് രാജേഷ് കുകരേജ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടില്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ പോയവരെ ആണ് കരടി ആക്രമിച്ചത്. തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button