ബീഹാറിലെ മധെപൂരില്‍ പതിനഞ്ചു ദിവസം സമാധിയില്‍ കഴിഞ്ഞ ആള്‍ ദൈവം ജീവിതത്തിലേയ്ക്ക് തിരികെ വന്നെന്ന് ഭക്തരുടെ അവകാശവാദം.ഫെബ്രുവരി 29 ന് സമാധിയില്‍ പ്രവേശിച്ച പ്രമോദ് ബാബയാണ് തിരികെ എത്തിയത്.
10 മീറ്റർ വീതം നീളവും വീതിയും 15 അടി താഴ്ചയുമുള്ള കുഴിയിലാണ് ബാബ സമാധിയിരുന്നത്.സമാധിയിലായപ്പോള്‍ തന്നെ പോലീസ് എത്തിയിരുന്നെങ്കിലും ഭക്തര്‍ സമ്മതിയ്ക്കാത്തതിനാല്‍ ബാബയെ ഉണര്‍ത്താന്‍ സാധിച്ചിരുന്നില്ല.സമാധിയില്‍ നിന്നുണര്‍ന്ന ബാബ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പോലീസ് സൂപ്പ്രണ്ട് പറഞ്ഞു.
Post Your Comments