ഇന്ത്യയില്‍ നിന്ന് കിട്ടുന്ന സ്നേഹം പാക്കിസ്ഥാനില്‍പോലും തങ്ങള്‍ക്ക് കിട്ടില്ല
കൊല്‍ക്കത്ത: ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും തങ്ങള്‍ സുരക്ഷിതരണെന്നും പാക് ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സ്നേഹം പ്രത്യേകതയുള്ളതാണെന്നും ഇത്രയധികം സ്നേഹം പാകിസ്ഥാനില്‍ നിന്നുപോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനെത്തിയ അഫ്രീദി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷയെ പാക് താരവും സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷോയെബ് മാലിക്കും പ്രകീര്‍ത്തിച്ചു. ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷ മികച്ചതാണ്. ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മാലിക്ക് ചൂണ്ടിക്കാട്ടി.
Post Your Comments