പ്രകൃതിയെ കൊല്ലുകയും പരിസ്ഥിതിയെ തകര്ക്കുകയും ചെയ്യുന്നത് കുമ്പസാരിക്കേണ്ട പാപമാണെന്നു പറഞ്ഞ പോപ് ഫ്രാൻസീസ് മാർപ്പാപ്പയെ പോലും ഞെട്ടിക്കും ഇടുക്കിയിൽ പ്രകൃതിയെ കൊന്നു പള്ളി പണിതത് കാണുമ്പോൾ. ആരാധനാലയങ്ങൾ പണിയണമെങ്കിൽ അത് പ്രകൃതിയെ കൊന്നിട്ടാവരുത്. പ്രകൃതിയെ നശിപ്പിക്കുന്ന പാത പിന്തുടർന്നതിന്‍റെ ഫലമാണ് ഇന്ന് കേരളം ചുട്ടു പൊള്ളുന്നത്. കഴിഞ്ഞ വർഷം 35 ഡിഗ്രീ ഉള്ള ചൂട് ഈ വർഷം 40 ഡിഗ്രിയാണ്. ഇനി അടുത്ത കൊല്ലം 50 ആകും. പക്ഷെ വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം പുതിയതായി മരങ്ങൾ വെച്ചുപിടിപ്പിക്കാനോ പരിസ്ഥിതിയെ സംരക്ഷിക്കാനോ ഗവണ്മെന്‍റ് ഉൾപ്പെടെ ആരും തയ്യാറാവുന്നില്ല.
ഗാഡ്ഗിൽ-കസ്തൂരി രംഗൻ പദ്ധതികളെ എതിർത്ത ഹൈറേഞ്ച് സംരക്ഷകർ എന്നവകാശപ്പെടുന്നവർ തന്നെ കർഷകരെ സഹായിക്കാനല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തം. കല്ലാർ കുട്ടി മാങ്കുളം റോഡിലെ ഒരു മലയുടെ പകുതിയോളം ഇടിച്ചാണ് ഇത് പണിതിരിക്കുന്നത്. നിര്മ്മാണം പൂർത്തിയാകുന്ന പള്ളിയുടെ ഉദ്ഘാടനം ഏപ്രിൽ 2 ന് ആണ്. കല്ലാർ കുട്ടിയിലെ ഈ പള്ളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പള്ളി നിര്മ്മാണം സഭയുടെ മൂല്യങ്ങൾക്കെതിരാണെന്ന് ഇടുക്കി രൂപതയിലെ ഉന്നത പദവിയിലുള്ള വൈദീകർ തന്നെ സമ്മതിക്കുന്നു. ഒരു മലയും പച്ചപ്പും തകർത്തുള്ള നിർമ്മാണം പരിസ്ഥിതിക്ക് എത്രമാത്രം ദോഷമാണെന്ന് അധികാരികൾ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല?
Post Your Comments