തൊടുപുഴ: ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കിയിൽ ഈ മാസം 28ന് ഹർത്താൽ. യു.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, പത്തുചെയിന്‍ മേഖല ഉപേക്ഷിക്കപ്പെട്ട പദ്ധതി മേഖല എന്നിവയിൽ എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, പെട്രാളിയം ഉല്പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാല്, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയവയും, വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ ചെയര്മാന് എസ്. അശോകന് അറിയിച്ചു.
Also read ; നിപ്പാവൈറസ്; പനി പടരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Post Your Comments