
കേരളത്തിലെ മൂന്ന് ജില്ലകളിൽ നാളെ ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനമിറക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മുമാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് . രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
കോട്ടയം ജില്ലയിൽ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിരിക്കുന്ന മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, പൂഞ്ഞാർ പഞ്ചായത്തുകളും, പത്തനംതിട്ട ജില്ലയിലെ പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുമാണ് ഹർത്താലിന്റെ പരിധിയിൽ വരുന്നത്.
Post Your Comments