പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന്‍ ഐബി റിപ്പോര്‍ട്ട്. 294 അംഗ നിയമസഭയില്‍ കഴിഞ്ഞതവണ നേടിയ 184 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി മമത വെന്നിക്കൊടി പാറിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്‍റെ ആടിയുലഞ്ഞ അവസ്ഥയാണ് തൃണമൂലിന്‍റെ ശക്തമായ വിജയത്തിന് കളമൊരുക്കുക എന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപിക്ക് പരമാവധി 5 സീറ്റ് പ്രവചിക്കുന്നുണ്ടെങ്കിലും സംപൂജ്യരാകാനും സാധ്യതയുണ്ടെന്നും നിരീക്ഷണമുണ്ട്. നിലവില്‍ ബിജെപിക്ക് ബംഗാളില്‍ ഒരു സീറ്റാണുള്ളത്. ഇടതുപക്ഷം 60-70 സീറ്റുകള്‍ വരേയും, കോണ്‍ഗ്രസ് 20-25 സീറ്റുകള്‍ വരേയും നേടിയേക്കാം എന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
മമതയുടെ കരുത്തുറ്റ പ്രതിച്ഛായ തന്നെയാണ് തൃണമൂലിന്‍റെ ഏറ്റവും വലിയ കരുത്ത്. പാര്‍ട്ടിയുടെ സംഘടനാസംവിധാനവും കെട്ടുറപ്പുള്ളതായി നിലകൊള്ളുന്നു. പ്രതിപക്ഷത്ത് മമതയോട് ഏറ്റുമുട്ടാന്‍ കെല്പുള്ള നേതാക്കന്മാരെ ഉയര്‍ത്തിക്കാട്ടാനില്ല. അതായിരിക്കും ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍റെ മുഖ്യകാരണമാവുക എന്നും കേന്ദ്രസര്‍ക്കാരിന് ഐബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments