International

കാട്ടുകള്ളന്‍ വീരപ്പന്‍ ജപ്പാനില്‍ ഒരു താരം ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

രജനീകാന്ത് മുതല്‍ ഷാരൂക് ഖാന്‍ വരെ ആരാധകരായുള്ള ജപ്പാനില്‍ വീരപ്പനെങ്ങനെ ആരാധകര്‍ വന്നെന്നറിയുമോ? തമിഴ്‌നാടിനെ വിറപ്പിച്ച കൊമ്പന്‍ മീശക്കാരന്‍ വീരപ്പന്‍ ഇപ്പോള്‍ ജപ്പാനിലെ മുന്തിയ ഇനം പെര്‍ഫ്യൂമിന്റെ മോഡല്‍ ആണ്..

ബ്രിട്ടീഷ് ലേഷ് എന്ന കോസ്‌മെറ്റിക് കമ്പനിയാണ് വീരപ്പനെ മോഡലാക്കി പെര്‍ഫ്യൂം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. സ്മഗ്ലെഴ്‌സ് സോള്‍ ( കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നാണു പെര്‍ഫ്യൂമിന്റെ പേര്. വീരപ്പന്റെ മുഖം ആലേഖനം ചെയ്ത പെര്‍ഫ്യൂമിന് ആരാധകര്‍ ഏറെ. ഇന്ത്യന്‍ ചന്ദനവും വെളിച്ചെണ്ണയുമാണ് പെര്‍ഫ്യൂമിന്റെ പ്രധാന ഘടകങ്ങള്‍.

ചന്ദനത്തിന്റെ മണമുള്ള പെര്‍ഫ്യൂമിന് ചന്ദനക്കള്ളന്‍ വീരപ്പന്റെ മുഖമല്ലാതെ മറ്റൊന്നും ചേരില്ലെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും പെര്‍ഫ്യൂമിന് വന്‍ പ്രചാരമാണ് ജപ്പാനില്‍. വീരപ്പന്‍ മരിച്ചു 10 വര്‍ഷം കഴിഞ്ഞപ്പോള്‍ വീരപ്പന്റെ കുപ്രസിദ്ധി വെച്ച് പെര്‍ഫ്യൂം വില്‍ക്കുന്നതില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പെര്‍ഫൂം വളരെയധികം വിറ്റു പോകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button