ലണ്ടന്‍: മുംബൈയും ബംഗളൂരുവും ലോകത്തിലെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് ഇക്കാര്യമുള്ളത്.
സിംഗപ്പൂരാണ് ഏറ്റവും ചെലവ് കൂടിയ നഗരം. സൂറിച്ച്, ഹോങ്കോംഗ്, ജനീവ, പാരീസ് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 133 നഗരങ്ങളേയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈ ആണ് ഏറ്റവും ചെലവ് കുറഞ്ഞ നഗരം. പിന്നാലെ ബംഗളൂരു. സാംബിയന്‍ തലസ്ഥാനമായ ലുസാകയാണ് മൂന്നാം സ്ഥാനത്ത്. എല്ലാ നഗരങ്ങളിലേയും ചിലവിനെ ന്യൂയോര്‍ക്കിലെ ജീവിത ചിലവുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ചിലവ് കുറഞ്ഞ 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യയിലേയും പാകിസ്ഥാനിലേയും നഗരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ സിംഗപ്പൂരിലെ ജീവിത ചിലവ് ന്യൂയോര്‍ക്കിനേക്കാള്‍ 10 ശതമാനം കുറവായിരുന്നു.
Post Your Comments