തിരുവമ്പാടിയില്‍ ഉടലെടുത്ത സീറ്റ് തര്‍ക്കത്തില്‍ ലീഗിനൊപ്പം നില്‍ക്കാന്‍ തന്നെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനിച്ചു. താമരശ്ശേരി രൂപതയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാവില്ല എന്ന ലീഗ് നിലപാടിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. ഈ തീരുമാനം പക്ഷെ തങ്ങളെ അറിയിച്ചിട്ടില്ല എന്ന നിലപാടിലാണ് സഭയുടെ നിയന്ത്രണത്തിലുള്ള മലയോര വികസനസമിതി.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ തിരുവമ്പാടിയുള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ മലയോര വികസനസമിതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സമിതി ചെയര്‍മാന്‍’ ചാക്കോ കാളംപറമ്പില്‍ അറിയിച്ചു. കോണ്‍ഗ്രസും ലീഗും തങ്ങള്‍ക്ക് തന്ന ഉറപ്പുകളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും, തങ്ങള്‍ ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും ചാക്കോ കാളംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച ചരിത്രം ലീഗിനില്ലെന്ന വാദമാണ് ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിച്ചതും, അതനുസരിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരായതും. സഭയെ പിണക്കിയാലും ലീഗിനെ പിണക്കാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇവിടെ എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്. ലീഗിനെ പിണക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കോണ്‍ഗ്രസ് തീര്‍ച്ചയായും ഭയക്കുന്നു.
Post Your Comments