ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ഥിയായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവന് ചന്ദ്രകുമാര്‍ ബോസ് മമതാ ബാനര്ജ്ജിക്കെതിരെ ബംഗാളില്‍ മത്സരിക്കുമെന്ന് സ്മൃതി ഇറാനി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. നേതാജിയുടെ കുടുംബം ഇതുവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പരസ്യമായി രംഗത്ത് വന്നിട്ടില്ലായിരുന്നു. പക്ഷെ നേതാജിയെ കുറിച്ചുള്ള വളരെ അപൂര്‍വവും രഹസ്യവുമായ പല രേഖകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടപ്പോള്‍ തന്നെ അനന്തിരവന് ബി.ജെ.പിയോട് ആഭിമുഖ്യം കാട്ടിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒളിച്ചുവെച്ച പലതും കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു എന്നാണു ചന്ദ്രകുമാര്‍ ബോസ് പറഞ്ഞത്.
Post Your Comments