ന്യൂഡല്‍ഹി: ആഡംബരത്തിനും സുരക്ഷിതത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മെഴ്‌സിഡസ് മെയ്ബാക്ക് എസ് 600 ഗാര്‍ഡ് പുറത്തിറങ്ങി. ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വി.ആര്‍ 10 സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാഹനമാണിത്.
ബുള്ളറ്റുകളേയും മൈനുകളേയും തുടങ്ങി ബാലിസ്റ്റിക് മിസൈലിനെ വരെ പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് കാറിനുള്ളത്. 7.9 സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ബെന്‍സ് ശ്രേണിയില്‍ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണിത്.
10.5 കോടിയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.
Post Your Comments