തോക്ക് രൂപത്തിലുള്ള ചെരിപ്പ്,വെടിയുണ്ട നിരത്തിയിട്ട പോലെയുള്ള രണ്ട് ചെയിന്‍..എയര്‍പോര്‍ട്ടില്‍ ഒരാളെ സംശയിയ്ക്കാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ.വാഷിങ്ങ്ടണില്‍ ആണ് സംഭവം.
ആകെ സംശയവും പരിശോധനയുമോക്കെയായി യാത്ര മുടങ്ങുമെന്നായപ്പോള്‍ ഉടമസ്ഥയായ യുവതി സാധനങ്ങളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു.
യുവതിയുടെ പേരില്‍ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ല.വിവരമറിഞ്ഞ ചെരിപ്പ് കമ്പനിക്കാരാകട്ടെ,തങ്ങള്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് നഷ്ടപരിഹാരമായി മറ്റൊരു ജോഡി ചെരിപ്പ് യുവതിയ്ക്ക് സമ്മാനിയ്ക്കുമെന്നും അറിയിച്ചു.
Post Your Comments