കണ്ണൂര്‍ : ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ ശേഷം ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും.
മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്വച്ചോ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്വച്ചോ മൂന്നു ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ സി.ബി.ഐ മണിയെ ചോദ്യം ചെയ്യും.
Post Your Comments