പരീക്ഷക്കാലമെത്തിക്കഴിഞ്ഞു. എല്ലാവരും അവസാനവട്ട ഒരുക്കത്തിലാണ്. പഠനം പോലെ തന്നെ പരീക്ഷക്കാലത്ത് പ്രധാനമാണ് ഭക്ഷണശീലങ്ങള്‍. പരീക്ഷാ കാലയളവില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍…
കാപ്പി കുടിക്കല്‍
ഉറക്കം വരാതിരിക്കാന്‍ തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരുണ്ട്. ഇത് പക്ഷേ ശരീരത്തില്‍ പ്രതികൂല ഫലമാണുണ്ടാക്കുക. ഇതുവഴി ശരീരത്തില്‍ കഫേന്റെ അളവ് കൂട്ടുകയും ഹൃദയസ്പന്ദന നിരക്ക് വല്ലാതെ ഉയര്‍ത്തുകയും ശരീരത്തിലെ അമ്ല നിരക്കില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യും. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. വെള്ളം കുടിക്കാതെ തുടര്‍ച്ചയായി കാപ്പി കുടിക്കുന്നത് തലയോട്ടിക്ക് പിന്നിലുണ്ടാവുന്ന കനത്ത തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഒന്നോ രണ്ടോ ഗ്ലാസ് കാപ്പിക്ക് ശേഷം വെള്ളം കുടിക്കുന്നത് ഉറക്കക്ഷീണം ഇല്ലാതാക്കി തലച്ചോറിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും.
ഭക്ഷണം കഴിക്കാതിരിക്കല്‍, അമിതാഹാരം
പരീക്ഷാസമയത്ത് അമിതാഹാരം അരുത്. അതുപോലെ തീരെ ഭക്ഷണം കഴിക്കാതെയുമിരിക്കരുത്. പഠിക്കുന്നതിനിടയ്ക്ക് ചിപ്‌സ് പോലുള്ള എണ്ണയില്‍ വറുത്ത ആഹാര വസ്തുക്കളും ഒഴിവാക്കണം. പഴങ്ങളും നട്‌സും ഇടവിട്ട് കഴിക്കാം.
ചോക്ലേറ്റ്
പഠിക്കുന്നതിനിടയ്ക്ക ഒരു ചോക്ലേറ്റൊക്കെയാകാം. ഇത് ഗ്ലൂക്കോസ് ശരീരത്തിലെത്തിക്കുന്നതിന് സഹായിക്കും. എന്നാല്‍ അമിതമാവരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര അധികം ശരീരത്തിലെത്തുന്നത് അത്ര നല്ലതല്ല.
സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം
പഞ്ചസാരയും കഫേനും അടങ്ങിയിള്ളതിനാല്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. ഇവ ഹൃദയ സ്പന്ദന നിരക്കും രക്ത സമ്മര്‍ദ്ദവും ഉയര്‍ത്തുകയും അസിഡിറ്റി സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കാര്‍ഡിയാക് അറസ്റ്റിനും കാരണമാകും. ഇത്തരം പാനീയങ്ങള്‍ക്ക് പകരം ജ്യൂസുകളോ ഇളനീരോ, നാരങ്ങനീരോ ഉപയോഗിക്കുകയാണ് ഉചിതം.
Post Your Comments