പ്രേമിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് പ്രേമിക്കപ്പെടാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഒരു പെണ്‍കുട്ടിയും പ്രേമിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ നിങ്ങളില്‍ ഇൗ കാരണങ്ങള്‍ ഉണ്ടാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….
1. ഗംഭീരമായി വേഷമിട്ടിട്ടില്ലെങ്കിലും അടിസ്ഥാന ശുചിത്വം പ്രണയിക്കുന്നവര്‍ക്കു വേണമെന്നു പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമുണ്ടായിരിക്കും.
2. ആത്മവിശ്വാസം നല്ലതു തന്നെ. എന്നാല്‍ അമിത ആത്മവിശ്വാസത്തിന് ഒരു അഹങ്കാരത്തിന്റെ രീതി വരും. ഇത്തരക്കാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുകയുമില്ല.
3. വളിച്ച തമാശകള്‍ പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിയ്ക്കുന്ന ഗണത്തിലാണോ നിങ്ങള്‍. എങ്കില്‍ കാരണം തിരഞ്ഞ് വേറെ എങ്ങും പോകേണ്ടതില്ല. ഇത്തരക്കാരെ പെണ്‍കുട്ടികള്‍ക്കു വെറുപ്പാണ്.
4. നിങ്ങള്‍ നിരാശ ബാധിച്ച കൂട്ടത്തിലാണോ, ഇത്തരക്കാരെ പെണ്‍കുട്ടികള്‍ പ്രണയിക്കാന്‍ ഇഷ്ടപ്പെടില്ല.
5. സിനിമാ സ്‌റ്റെലില്‍ പെണ്‍കുട്ടികളെ തൊടാനും തലോടാനുമെല്ലാം താല്‍പര്യം കാണിയ്‌ക്കേണ്ട, ഇത്തരം പുരുഷന്മാരോടും പെണ്‍കുട്ടികള്‍ക്കു ഇഷ്ടമുണ്ടാകില്ല.
6.മറ്റുള്ളവരോട് അനാവശ്യമായി വഴക്കുണ്ടാക്കുന്ന, പരിഹസിയ്ക്കുന്ന സ്വഭാവമുള്ള പുരുഷന്മാരോടും പെണ്‍കുട്ടികള്‍ക്കു താല്‍പര്യമുണ്ടാകില്ല. ഇത്തരക്കാരെ അവര്‍ പ്രേമിയ്ക്കുകയുമില്ല.
7. ഈഗോയുള്ള പുരുഷന്മാരേയും പെണ്‍കുട്ടികള്‍ക്കു ഇഷ്ടമല്ല.
Post Your Comments