ന്യുഡല്‍ഹി: അന്തര്‍ദേശീയ വനിത ദിനത്തില്‍ വനിതകളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്ന വീഡിയോയുമായി ആഗോള ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ഗൂഗിളിന്റെ ഡൂഡില്‍. ഏതാനും സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന ഹ്രസ്വവീഡിയോ ആണ് ഡൂഡിലായി ഹോംപേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വണ്‍ ഡേ ഐ.വില്‍’ എന്നു തുടങ്ങുന്ന വാചകത്തില്‍ തങ്ങളുടെ സ്വപ്നങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.
ആനിമേറ്റഡ് കഥാപാത്രങ്ങള്‍ക്കു പകരം യഥാര്‍ത്ഥ മനുഷ്യരെ ഡൂഡിലില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗൂഗിള്‍ പങ്കാളിയായ ലിയറ്റ് ബെന്‍ റഫേല്‍ അറിയിച്ചു. ഗൂഗിളിന്റെ ഹോംപേജില്‍ നല്‍കിയിരിക്കുന്ന പ്ലേ ബട്ടണ്‍ അമര്‍ത്തി ഈ വീഡിയോ കാണാം.
വണ്‍ ഡേ ഐവില്‍ എന്ന ഹാഷ് ടാഗ് വഴി സമൂഹ മാധ്യമങ്ങളിലും തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഗൂഗിള്‍ വനിതകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Post Your Comments