ന്യൂ ഡൽഹി: ആദ്യ ചാന്ദ്ര ദൗത്യത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഡൂഡില്‍ വീഡിയോ അവതരിപ്പിച്ച് ആഘോഷമാക്കുകയാണ് ഗൂഗിള്‍. വിജയത്തിലെത്തിയ ആദ്യ ചാന്ദ്ര ദൗത്യത്തിന് അമ്പതു വര്‍ഷം തികയുന്നത് ജൂലായ് 21ന് ആണ്.
മനുഷ്യരാശിയുടെ ആ വലിയ കുതിച്ചുചാട്ടം ഓര്‍മിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ ആണ് ഡൂഡില്‍ ആയി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡൂഡില്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിശദ വിവരങ്ങളടങ്ങിയ വീഡിയോ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1969 ജൂലായ് 20ന് ആണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തിയത്. അപ്പോളോ മിഷന്‍ 11 എന്ന ദൗത്യം മാനവരാശിയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ വലിയൊരു കാല്‍വെപ്പായിരുന്നു. ബഹിരാകാശ യാത്രികനും അപ്പോളോ 11ന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കള്‍ കോളിന്‍സ് ആണ് ഡൂഡില്‍ വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഡൂഡില്‍ വീഡിയോ കാണുന്നതിനായി ഗൂഗിളിന്റെ ഹോം പേജില്‍ ക്ലിക്ക് ചെയ്താല്‍ കാണാം.
Post Your Comments