വാഷിംഗ്ടണ്‍: പ്രണയം തകര്‍ന്ന വിഷമം മറക്കാന്‍ പലരും പല വഴികളും നോക്കാറുണ്ട്. ചിലര്‍ കരഞ്ഞ് തീര്‍ക്കും. ചിലര്‍ അടുത്തത് നോക്കും. മറ്റ് ചിലരാകട്ടെ വല്ല കടുംകയ്യും ചെയ്യും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായിരിക്കുകയാണ് അമേരിക്കക്കാരിയായ പാറ്റി സാഞ്ചസ്. പ്രാണപ്രിയനെ പിരിഞ്ഞ സങ്കടം സഹിക്ക വയ്യാതെ 107 കിലോ ഒറ്റയടിക്ക് കുറയ്ക്കുകയാണ് ഈ 51കാരി.
കാമുകന് തടിയുള്ളത് ഇഷ്ടമായതിനാല്‍ 13,000 പൗണ്ട് ഭക്ഷണമാണ് പാറ്റി കഴിച്ചിരുന്നത്. കഴിച്ച് കഴിച്ച് മൂന്ന് വര്‍ഷം കൊണ്ട് പാറ്റിക്ക് 327 കിലോ ഭാരം വെച്ചു. എന്നാല്‍ കാമുകന് ഉപേക്ഷിച്ചുപോയതോടെ അമിതവണ്ണം ഇവര്‍ക്ക് ശരിക്കും ഒരു ഭാരമായി മാറി. കിടക്കയില്‍ നിന്നും പരസഹായമില്ലാതെ എഴുന്നേല്ക്കാന് കഴിയില്ല എന്ന അവസ്ഥ. ഒപ്പം നിരാശയും.
എന്നാല്‍ അതില്‍ നിന്നും മുക്തയാവാന്‍ തന്നെയായിരുന്നു പാറ്റിയുടെ തീരുമാനം. ഇതിനായി ദൈനംദിന ജീവിതശൈലിയില്‍ മാറ്റം വരുത്തി. പച്ചക്കറി നന്നായി കഴിക്കുകയും ഒപ്പം ചിട്ടയായ വ്യായാമം കൂടിയായപ്പോള്‍ തടി 107 കിലോ കുറച്ചു. ഇപ്പോള്‍ ഭാരം 220 കിലോ ആയിട്ടുണ്ട്. ഇനിയും തടി കുറച്ച് ഉപേക്ഷിച്ച കാമുകനോട് മധുരപ്രതികാരം ചെയ്യാനുള്ള കഠിന ശ്രമത്തിലാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ഇവര്‍.
Post Your Comments