ന്യൂഡല്‍ഹി: പ്രതിരോധ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതും വിനിയോഗിക്കാതിരുന്നതും അടക്കം കോണ്‍ഗ്രസ് ഭരണകാലത്തെ പിടിപ്പുകേടും അഴിമതികളും പുറത്തുവരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ഏറെ ഗുരുതരമായ ഇത്തരം ക്രമക്കേടുകള്‍ പുറത്താക്കിയത്. അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗണില്‍ ഇന്ത്യയുടെ വിനിയോഗിക്കാതെ കിടക്കുന്ന ഫണ്ട് 20,100 കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാര്‍ ലംഘിച്ചവര്‍ക്ക് വീണ്ടും കരാര്‍ കൊടുത്തും ഓര്‍ഡര്‍ ചെയ്തതു നല്‍കാത്തവര്‍ക്കു പണം നല്‍കിയും പാഴാക്കിയത് ലക്ഷക്കണക്കിനു കോടി രൂപയാണ്.
പ്രതിരോധ വകുപ്പില്‍ നടന്നിരുന്ന പണം ചെലവഴിക്കലിനും കൃത്യമായ സംവിധാനമുണ്ടായിരുന്നില്ല. പ്രതിരോധ വകുപ്പിന്റെ പൊതു മേഖലാ സ്ഥാപനങ്ങളിലും വകുപ്പിനു വസ്തുക്കള്‍ നല്‍കുന്ന പുറം കച്ചവടക്കാരുമായും നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകള്‍ തീരെ അശ്രദ്ധയോടെയായിരുന്നു. കരാര്‍ പ്രകാരം വസ്തുക്കള്‍ നല്‍കാത്ത കമ്പനികള്‍ക്കുപോലും കൃത്യമായി പ്രതിഫലം നല്‍കിയിരുന്നു. ഫോറിന്‍ മിലിട്ടറി സെയില്‍സ് (എഫ്.എം.എസ്) പ്രോഗ്രാമെന്ന പെന്റഗണ്‍ പദ്ധതിയില്‍ വിവിധ രാജ്യങ്ങള്‍ അവര്‍ക്കാവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങാന്‍ പണം നിക്ഷേപിക്കും. ഇങ്ങനെ നിക്ഷേപിക്കുന്ന പണം ആവശ്യമായവ വാങ്ങുന്നതിന് വിനിയോഗിക്കും. എന്നാല്‍, ഈ ഇനത്തില്‍ ഇന്ത്യയുടെ 20,100 കോടി രൂപയാണ് ഉപയോഗിക്കാതെ കിടന്നിരുന്നത്. ‘ഈ വന്‍ തുകയ്ക്ക് പലിശയോ ഒന്നും കിട്ടാതെ അവിടെ നിര്‍വീര്യമായി കിടക്കുകയാണെന്ന് മന്ത്രി പരീക്കര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ തുകയില്‍നിന്ന് കുറച്ച് പിന്‍വലിച്ചു. അങ്ങനെ അതു 12,000 കോടിയോളമായിട്ടുണ്ട്. 700800 ദശലക്ഷം കോടി രൂപയുടെ വിദേശ നാണ്യമാണ് ഇതുവഴി നമ്മള്‍ ലാഭിച്ചത്, മന്ത്രി പറഞ്ഞു.
പെന്‍ഷന്‍ തുല്യതയ്ക്കുള്ള പ്രത്യേക വിഹിതംകൂടി കണക്കാക്കിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള പ്രതിരോധ വകുപ്പിന്റെ ബജറ്റ് വിഹിതം 3,40,922 കോടി രൂപയാണ്. വരുന്ന ബജറ്റില്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കുമായി 70,380 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 1012 ആയിരം രൂപ നീക്കിവെച്ചിരിക്കുന്നത് പുതിയ വാങ്ങലുകള്‍ക്കാണ്. ഇത് ഏറെ ആസൂത്രിതമായി കണക്കാക്കിയ പദ്ധതി പ്രകാരമാണ്. റഫേല്‍ പോര്‍ വിമാനങ്ങള്‍ക്ക് 63,000 കോടി രൂപ വേണം. അതിന്റെ മുന്‍കൂര്‍ പണമിടപാടിനാണ് 24,450 കോടിയോളം നീക്കിവെച്ചിരിക്കുന്നത്.
Post Your Comments