എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം. കൂടാതെ അശ്ലീല സിനിമകളും ചിത്രങ്ങളും കാണാനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അത്തരക്കാര്‍ ഒന്ന് ശ്രദ്ധിക്കണമെന്നാണ് പുറത്തുവരുന്ന പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മൊബൈല്‍ ഫോണിലൂടെ തുടര്‍ച്ചയായി അശ്ലീലം കാണുന്നവരെ വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ പിടികൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇല്ലിനോയ്ഡ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലജാന്‍ഡ്രോ ലിയറോസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വെളിവായത്. സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളെയാണ് പഠനവിധേയമാക്കിയത്.
പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മൊബൈല്‍ ഫോണില്‍ ഒരു തവണയെങ്കിലും അശ്ലീല ദൃശ്യം കണ്ടവരാണ്. ഇവരില്‍ പകുതിയോളം പേര്‍ക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് ജേര്‍ണല്‍ കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments