ന്യൂഡല്‍ഹി: അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഒരു പോസ്റ്റ് ഓഫീസുണ്ടായിരുന്നു. അതും ഒരു ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടല്ലേ. എന്നാല്‍ കാര്യം സത്യമാണ്.
1984 ഫെബ്രുവരി 24-നാണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ പര്യവേക്ഷണ പദ്ധതിയായ ദക്ഷിണ് ഗംഗോത്രിയുടെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് രൂപീകരിച്ചത്. മൂന്നാമത്തെ പര്യടനത്തിന്റെ ഭാഗമായായിരുന്നു ഇത്. 1987-ലെ ഏഴാം പര്യടന പദ്ധതിയുടെ ഭാഗമായെത്തിയ ശാസ്ത്രജ്ഞന് ജി.സുധാകര്‍ റാവുവായിരുന്നു ഇവിടത്തെ ആദ്യ പോസ്റ്റ് മാസ്റ്റര്‍.
1988 ജനുവരി 26-ന് ദക്ഷിണ് ഗംഗോത്രി പോസ്റ്റ് ഓഫീസ് ഗോവ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ നിലവില്‍ വന്നു. ആദ്യ വര്‍ഷം 10,000 കത്തുകള്‍ പോസ്റ്റ് ചെയ്യുകയും ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പലവിധ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഈ പോസ്റ്റ് ഓഫീസ്. മഞ്ഞ് ഉരുക്കുന്ന പ്ലാന്റ്, ലബോറട്ടറി, സ്റ്റോര്‍ മുറി, താമസ സൗകര്യം, മനോരഞ്ജനത്തിനായുള്ള സൗകര്യം, ക്ലിനിക്, ബാങ്ക് കൗണ്ടര്‍ എന്നിവയാണ് മറ്റുള്ളവ.
1990ല്‍ ദക്ഷിണ് ഗംഗോത്രി പദ്ധതി ഡീകമ്മീഷന്‍ ചെയ്തു. ഇപ്പോള്‍ അതൊരു ചരിത്ര കേന്ദ്രമാണ്.
Post Your Comments