തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് ഗുണമാവുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നതിനാല്‍ സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം തുറന്നുകാണിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ അവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തും. താനടക്കമുള്ള കോര്‍ കമ്മിറ്റി നേതാക്കള്‍ മല്‍സരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മിറ്റി സ്വീകരിക്കുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments