ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ജാമ്യം നേടി പുറത്തെത്തിയ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇനി പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു. കനയ്യ ഉള്‍പ്പെടെയുളളവര്‍ പഠിക്കുന്നത് കേന്ദ്രസര്വ്വകലാശാലയിലാണ്. പൊതുജനങ്ങളുടെ പണം കൊണ്ടാണ് ഈ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയമാണ് താല്പര്യമെങ്കില് പഠിത്തം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുകയാണ് വേണ്ടത്. അവര്‍ക്ക് ഇഷ്ടമുളള പാര്‍ട്ടിയില്‍ ചേരാം. പക്ഷെ കനയ്യയുടെ ഇഷ്ടപാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരംഗം പോലുമില്ലെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു. ചുളുവില്‍ ചെലവില്ലാതെ കിട്ടുന്ന പ്രശസ്തി ആസ്വദിക്കുകയാണ് കനയ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെ.എന്‍.യു.വിലെ അഫ്സല് ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയ സംഭവത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കനയ്യ കുമാര്‍ മോചിതനായത്.
Post Your Comments