CricketSports

ഇന്ത്യന്‍ ടീമിന് ഇനി പുതിയ ജേഴ്‌സി

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങുന്നത് പുതിയ ജേഴ്‌സിയില്‍. കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ആണ് പുതിയ ജേഴ്‌സി അണിയിച്ചൊരുക്കിയിരിക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ക്കായാണ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

നീല നിറത്തില്‍ തന്നെയാണ് ജേഴ്‌സി തയാറാക്കിയിരിക്കുന്നതെങ്കിലും ചില മാറ്റങ്ങള്‍ പുതിയതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈക്കിന്റെ ഒഫിഷ്യല്‍ മാര്‍ക്കായ ടിക്ക് ചിഹ്നവും വലതുഭാഗത്തുള്ള ഓറഞ്ചു നിറവുമാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യയുടെ ലോഗോ പഴയ വലിപ്പത്തില്‍ത്തന്നെ ജേഴ്‌സിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button