ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി. ഈറോഡിലെ ഒരു കീഴ്‌ക്കോടതി ജഡ്ജിയാണ് 47കാരിയും ദലിത് വിഭാഗക്കാരിയുമായ കോടതി ജീവനക്കാരിക്ക് നോട്ടീസ് നല്‍കിയത്.
അലക്കാന്‍ നല്‍കിയ വസ്ത്രങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രം അലക്കാതെ തിരിച്ചുനല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാതിരിക്കാന്‍ എന്തു വിശദീകരണമാണ് നല്‍കാനുള്ളതെന്നു കാട്ടി ജഡ്ജി ഡി. സെല്‍വന്‍ മെമ്മോ നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്കും തന്റെ ഭാര്യയ്ക്കും ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടാന്‍ തയാറാകാനും ജഡ്ജിയുടെ നോട്ടീസില്‍ പറയുന്നു. ഇതേതുടര്‍ന്ന് ജീവനക്കാരി എസ്. വാസന്തി മാപ്പപേക്ഷിച്ചുകൊണ്ട് ജഡ്ജിക്കു മറുപടി നല്‍കി. ഇനിമുതല്‍ താന്‍ ജോലിയില്‍ വീഴ്ച വരുത്തില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഉന്നയിക്കില്ലെന്നും പറഞ്ഞ അവര്‍ തനിക്കെതിരെ നടപടിയെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
അതേസമയം, തന്റെ കാരണം കാണിക്കല്‍ നോട്ടീസിനെ ന്യായീകരിച്ച് ജഡ്ജിരംഗത്തെത്തി.
ഓഫീസ് ജീവനക്കാര്‍ വീട്ടുജോലിക്കു കൂടിയുള്ളവരാണെന്നായിരുന്നു ന്യായാധിപന്റെ പ്രതികരണം.
Post Your Comments