Kerala

പി.ജയരാജന്റെ ചികില്‍സക്ക് പിന്നിലുള്ള രഹസ്യം സി.ബി.ഐ വെളിപ്പെടുത്തുന്നു

കണ്ണൂര്‍: പി. ജയരാജന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു സി.ബി.ഐ യുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാനാണെന്ന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ സി.ബി.ഐ വ്യക്തമാക്കി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷ പരിഗണിക്കവേയാണ് സി ബി ഐയുടെ ആരോപണം.

മൂന്ന് ആശുപത്രികളില്‍ പരിശോധന നടത്തിയിട്ടും ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ദിവസവും പതിന്നാലോളം മരുന്നുകള്‍ കഴിക്കുന്ന ജയരാജന് ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിടരുതെന്നും ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദനയാണെന്നും വിദഗ്ധ പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന്‍ ആശുപത്രിയില്‍ തുടരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘവും തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍മാരും പരിശോധിച്ചതില്‍ നിന്ന് ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസം ആവശ്യമാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സി.ബി.ഐയുടെ അപേക്ഷ ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button