CricketSports

വിരാട് എന്ന റണ്‍ മെഷീന്‍

സച്ചിന്‍ വിരമിച്ചപ്പോള്‍ കളി കാണുന്നത് നിര്‍ത്താമെന്ന് വിചാരിച്ചതായിരുന്നു, ഇനി കോഹ്‌ലി വിരമിച്ചിട്ടാകാം. ഇന്ന് കണ്ട ഒരു ട്രോളാണിത്. അതെ ക്രിക്കറ്റ് ദൈവത്തിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ കോഹ്‌ലിയേയും കണ്ടു തുടങ്ങിയിരിക്കുന്നു. റണ്‍ മെഷീന്‍ എന്ന വിളി വെറുതെയല്ലെന്ന് കോഹ്‌ലി ഓരോ കളി കഴിയുമ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 

ഏഷ്യ കപ്പിലും അവിശ്വസനീയ പ്രകടനവുമായി മുന്നേറ്റം തുടരുന്ന കോഹ്‌ലി അപൂര്‍വ്വ റെക്കോര്‍ഡുകളും വാരിക്കൂട്ടുന്നു. 2016 രണ്ട് മാസം പിന്നിടുമ്പോള്‍ ട്വന്റി20യില്‍ നൂറിന് മുകളില്‍ ബാറ്റിംഗ് ശരാശരി കെട്ടിപ്പടുത്താണ് ഈ 27കാരന്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുന്നത്. ശ്രീലങ്കക്കെതിരെ പുറത്താകാതെ 56 റണ്‍സ് കൂടി നേടിയതോടെ കോഹ്‌ലിയുടെ ഈ വര്‍ഷത്തെ ട്വന്റി20 ബാറ്റിംഗ് ശരാശരി 103.66 ആയി.

ഈ വര്‍ഷം ഇതുവരെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി 11 അന്താരാഷ്ട്ര മത്സരങ്ങളാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്. ഇതില്‍ 98.86 ബാറ്റിംഗ് ശരാശരിയില്‍ രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 692 റണ്‍സും താരം നേടിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കൂടി ലഭിച്ചതോടെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് ആകുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. യുവരാജിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഏഴ് മാന്‍ ഓഫ് ദ മാച്ച് ആണ് ഇരുവരും സ്വന്തമാക്കിയിട്ടുളളത്. 10 മാന്‍ ഓഫ് ദ മാച്ച് നേടിയിട്ടുളള അഫ്രീദിയാണ് ഇരുവര്‍ക്കും മുന്നിലുളള താരം. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കോഹ്‌ലി മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം നേടുന്നത്.

ബാറ്റിംഗ് ശരാശരിയാണ് മറ്റ് താരങ്ങളില്‍ നിന്നും കോഹ്‌ലിയെ വ്യത്യസ്തനാക്കുന്ന മറ്റൊരു പ്രത്യേകത. ഏകദിനത്തില്‍ 171 മത്സരങ്ങളില്‍ നിന്ന് 51.51 ബാറ്റിംഗ് ശരാശരിയും ട്വന്റി20യില്‍ 36 മത്സരങ്ങളില്‍ നിന്ന് 79.66 ബാറ്റിംഗ് ശരാശരിയും കോഹ്‌ലിയുടെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button