ക്രീസില്‍ ബാറ്റ് കൊണ്ട് സ്‌ഫോടനം തീര്‍ക്കാന്‍ മാത്രമല്ല, പാട്ടു പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. എഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തിന്റെ പിറ്റേന്നാണ് കോഹ്‌ലി സ്റ്റേജില്‍ കയറി പാടിയത്. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇന്ത്യന്‍ ടീമിനൊരുക്കിയ വിരുന്നിലാണ് കോഹ്‌ലി പാടിയത്. ‘താജ്മഹല്‍’ എന്ന സിനിമയിലെ ‘ജോ വദാ കിയാ നിബാന പടേഗ’ എന്ന പാട്ടാണ് കോഹ്‌ലി ആലപിച്ചത്. ലതാ മങ്കേഷ്‌ക്കറാണ് ഈ പാട്ട് സിനിമയില്‍ പാടിയിട്ടുള്ളത്. ബംഗ്ലാദേശി ഗായിക ഫഹ്മിദ നബിക്കൊപ്പമായിരുന്നു കോഹ്‌ലിയുടെ ആലാപനം. സുരേഷ് റെയ്‌ന, കോച്ച് സഞ്ജയ് ബംഗാര്‍ എന്നിവരും ആലപാന മികവ് പുറത്തെടുത്തു.
കോഹ്‌ലിയുടെ പാട്ട് കേള്‍ക്കാം
Post Your Comments