പാരാ ജംപിങിന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ച് ലെഫ്. കേണല്‍ എം.എസ് ധോണി. ട്വിറ്ററിലാണ് ക്യാപ്റ്റന്‍ കൂള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എ.എന്‍32 എയര്‍ക്രാഫ്റ്റില്‍ 12,000 അടി ഉയരത്തില്‍നിന്ന് താഴേയ്ക്ക് ചാടുന്ന ചിത്രങ്ങളാണ് ധോണി പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായതിനുശേഷം ആദ്യമായി ധോണി പാരാജംപിങില്‍ പങ്കെടുത്തത്. ജംപിങിന്റെ ഓരോ നിമിഷവും സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ക്യാമറയിലാക്കിയ ധോണി, താന്‍ അനുഭവിച്ച സമ്മര്‍ദം ചിത്രങ്ങള്‍ക്കൊപ്പം വ്യക്തമാക്കുന്നുണ്ട്.
Post Your Comments