മിര്‍പൂര്‍: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയത്തോടെ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി. മൂന്നു കളികളില്‍ രണ്ടിലും തോറ്റ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ശ്രീലങ്കക്കെതിരെ 139 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കോഹ്‌ലി (47 പന്തില്‍ പുറത്താകാതെ 56) യുവരാജ് (18 പന്തില്‍ 35) റെയ്‌ന (26 പന്തില്‍ 25) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ഇന്ത്യയ്ക്കിപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ആറു പോയിന്റുണ്ട്. യു.എ.ഇയുമായാണ് ഇന്ത്യയുടെ അവസാന മത്സരം.
Post Your Comments