തിരുവനന്തപുരം: ആദ്യ മുഖ്യമന്ത്രിയായി വരേണ്ടിയിരുന്നത് ടി.വി.തോമസായിരുന്നുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ഇ.എം.എസ് തികഞ്ഞ ജാതിവാദിയായിരുന്നെന്നും അവര്‍ പറഞ്ഞു.
ടി.വി.തോമസിന്റെ ചില വൈകല്യങ്ങളാണ് മുഖ്യമന്ത്രിയാവാന്‍ ഇ.എം.എസിനെ സഹായിച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഇ.എം.എസിന് പങ്കുണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. പിന്നാക്കക്കാരും മറ്റുള്ളവരും ഉയരുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. തനിക്ക് ലഭിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിപദം രണ്ടുതവണ ഇ.എം.എസ് തട്ടിത്തെറിപ്പിച്ചെന്നും ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആരോപിച്ചു.
യു.ഡി.എഫ് വിട്ടശേഷം ഇടതുപക്ഷവുമായി അടുത്തുവരുന്ന അവസ്ഥയിലാണ് വിവാദ പരാമര്‍ശങ്ങളുമായി ഗൗരിയമ്മ രംഗത്തത്തിയത്. ആദ്യമന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം കൂടിയാണ് ഗൗരിയമ്മ.
Post Your Comments