മിര്‍പൂര്‍: വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് ഒടുവില്‍ ജയിലിലാവേണ്ടി വന്ന പാക് ആരാധകന്റെ കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യന്‍ താരങ്ങളോടുള്ള പാക് ആരാധനയുടെ കഥകള്‍ അവസാനിക്കുന്നില്ല എന്നാണ് പുതിയ വാര്‍ത്തകള്‍. ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ കടുത്ത ആരാധകനായ മുഹമ്മദ് ബാഷിര്‍ എന്ന 62കാരനാണ് ആ വാര്‍ത്തകളിലെ താരം.
2014-ലെ ട്വന്റി-20 ലോകകപ്പ് ഫൈനല്‍ കാണാന്‍ ടിക്കറ്റ് കിട്ടാതെ വിഷമിച്ച ബാഷറിന് ടിക്കറ്റെടുത്ത് നല്‍കിയത് ധോണിയാണ്. അന്ന് തുടങ്ങിയതാണ് ധോണിയോടുള്ള കടുത്ത ആരാധന. പാകിസ്ഥാന്റെ മല്‍സരങ്ങള്‍ നടക്കുന്നിടത്തെല്ലാം സ്ഥിരം സാന്നിധ്യമായ ബാഷിര്‍ കഴിഞ്ഞ ദിവസം മിര്‍പൂരില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം കാണാനുമെത്തിയിരുന്നു. നാലാമത്തെ ഹൃദയാഘാതവും അതിജിവിച്ചാണ് മല്‍സരം കാണാനായി അദ്ദേഹം എത്തിയത്.
വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും മാതൃരാജ്യത്തിനെതിരെ ഇഷ്ടതാരം കളിക്കാനിറങ്ങുമ്പോള്‍ തനിക്ക് എങ്ങനെ വീട്ടിലിരിക്കാനാവുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ”ധോണിയാണ് എനിക്ക് കളി കാണാനായി ടിക്കറ്റ് തന്നത്. പാക് ടീം നായകനായ അഫ്രീദിയോട് എനിക്ക് കടപ്പാടൊന്നുമില്ല. അദ്ദേഹത്തോട് സംസാരിക്കാറുമില്ല. അദ്ദേഹത്തിന് പാകിസ്ഥാനില്‍ നിരവധി ആരാധകര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീം പോലെ ഞങ്ങളുടെ ടീം ഒറ്റക്കെട്ടല്ല”-ബാഷിര്‍ പറയുന്നു.
അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ മല്‍സരത്തിനായും ടിക്കറ്റ് സംഘടിപ്പിച്ച് തരാമെന്ന് ധോണി വാക്കുനല്‍കിയെന്നും ബാഷിര്‍ പറഞ്ഞു. ഷിക്കാഗോയിലെ ഒരു ഹോട്ടലുടമയാണ് ഇദ്ദേഹം.
Post Your Comments