India

പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു

ഫരീദാബാദ്: പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികളെ സമ്മാനം നല്‍കി ആദരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.

സുരാജ്കുണ്ഡ് മാനവ് രചനാ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. സമ്മാനം നല്‍കുന്ന കാര്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും അവര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉടന്‍ പോലീസ് സഹായം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ഫോണുകളെ പോലീസുമായി യോജിപ്പിച്ച് മുന്നറിയിപ്പ് സംവിധാനം ഒരുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button