കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ നിന്നും ഐ.എസ്.ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നയാള്‍ പിടിയില്‍. ഗോപാല്‍പൂരിലെ ഒരു സ്വകാര്യ എഞ്ചിനീറിംഗ് കോളേജിലെ ഒന്നാം വര്‍ഷ പോളിടെക്നിക് വിദ്യാര്‍ത്ഥിയായ ആസിഫ് അഹമ്മദാണ് പിടിയിലായത്. എന്‍.ഐ.എയാണ് ഇയാളെ പിടികൂടിയത്.
ആസിഫിനെ കൊല്‍ക്കത്തയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യയിലുള്ള ഐ.എസിന്റെ കണ്ണിയാണോ യുവാവെന്നാണ് എന്‍.ഐ.എയുടെ സംശയം. എന്നാല്‍ ഭീകരസംഘടനയുമായി ബന്ധമുണ്ട് എന്നതിന് വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ ആസിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പായ ജുനൂദ് അല്‍ ഖിലാഫാ ഇ ഹിന്ദിന്റെ ഭാഗമാണ് ആസിഫെന്നാണ് സംശയം.
ഓണ്‍ലൈന്‍ വഴി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് അന്വേഷണസംഘം പ്രതികരിച്ചു.കൂടാതെ ഗള്‍ഫിലേയും സിറിയയിലേയും അധികൃതരോട് വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയിലെ ഐ.എസ് സംഘത്തലവനായ ഭക്ത്കാല് സ്വദേശി ഷാഫി അര്മാറിനായി തിരച്ചില്‍ നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
Post Your Comments