കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന് ഭീക്ഷണി ഉള്ളതായും, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസിക്ക് വിടണമെന്നും യുവാവിന്റെ ആവശ്യം. ഇതിനകം നിരവധി ഭീഷണി സന്ദേശങ്ങൾ മുഹമ്മദ് ഫഹമി ഇയാൾക്ക് കൈമാറിയിട്ടുണ്ട്.
പണമിടപാടിലെ ഭീകര ബന്ധം മറച്ചു വയ്ക്കാൻ പൊലീസിൽ സമ്മർദ്ദം ഉള്ളതായും, യുവാവ് ആരോപിക്കുന്നു .ഖത്തറിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടന്ന ചർച്ചക്കിടയിൽ നേതാക്കൾ തന്നെയാണ് സുഡാൻ യുവാവായ ഖാലിദ് വഴി ഐഎസിന് പണം കൈമാറിയ വിവരം തന്നെ അറിയിച്ചതെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. പൊലീസ് ഉദ്യോഗസഥർക്ക് മുൻപാകെയും വെളിപ്പെടുത്തൽ നടന്നിരുന്നു.
ഖത്തറിലെ ഫ്രറ്റേർണിറ്റി ഓഫീസിൽ തന്നെ ചർച്ചക്കായി വിളിച്ചു വരുത്തിയപ്പോൾ , എളമരം നസ്രുദീനെ ഓഫീസിൽ പല തവണ കണ്ടതായും യുവാവ് വ്യക്തമാക്കുന്നു. വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ , തന്നെ ജോലിയിൽ നിന്നും പുറത്താക്കാനും , അപായപ്പെടുത്താൻ നീക്കം നടക്കുന്നതായും ഇയാൾ പറയുന്നു.ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments