India

സ്തംഭിപ്പിക്കലല്ല, സംവാദമാണ് വേണ്ടത്: രാഷ്ട്രപതി

ന്യൂഡല്‍ഹി: സ്തംഭിപ്പിക്കലും തടസ്സപ്പെടുത്തലുമല്ല, ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യത്തില്‍ വേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ ദിശകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങളായിരിക്കണം പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് വര്‍ഷകാല-ശീതകാല സമ്മേളനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button