Kerala

പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി

തൃശ്ശൂര്‍: പാമൊലിന്‍ കേസില്‍ പ്രതികളായ എസ്. പത്മകുമാറിനേയും സഖറിയാ മാത്യുവിനേയും കുറ്റവിമുക്തരാക്കിയ ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം. പാമൊലിന്‍ ഇടപാടുകളെക്കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്നാണ് കോടതി പറഞ്ഞത്.

ഫയലുകള്‍ ഉമ്മന്‍ ചാണ്ടി കണ്ടിരുന്നു. ധനമന്ത്രി ഫയല്‍ കാണണമെന്ന് അഡീഷണല്‍ സെക്രട്ടറി നോട്ടെഴുതിയിരുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് മന്ത്രിസഭാ് തീരുമാനമാണെന്നും ജഡ്ജി എസ്.എസ്. വാസന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button