NewsIndia

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിവാദ സംഭവങ്ങളെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല. വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ഒളിവിലായിരുന്ന ഉമര്‍ ഖാലിദടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ജെ.എന്‍.യു ക്യാമ്പസില്‍ എത്തിയത്.  വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാനായി പോലീസിന്റെ വന്‍ സംഘവം എത്തിയിരുന്നു. ക്യാമ്പസില്‍ കയറാന്‍ അനുവാദമില്ലാത്തതിനാല്‍ രണ്ട് മണിയോടെ പോലീസ് മടങ്ങി. വിദ്യാര്‍ത്ഥികള്‍ ആദ്യം കീഴടങ്ങുമെന്നായിരുന്നു ഇന്നലെ വന്ന വാര്‍ത്തകള്‍. വിദ്യാര്‍ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസ്സി അറിയിച്ചു.

ക്യാംപസിനകത്തെത്തിയ വിദ്യാര്‍ഥികള്‍ മറ്റു വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തങ്ങള്‍ ഭീകരവാദികളല്ലെന്നും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. കീഴടങ്ങാന്‍ തയാറാണെന്നും ഉമര്‍ വ്യക്തമാക്കി. വിവാദമായ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന്റെ പ്രധാന സംഘാടകനെന്നു കരുതപ്പെടുന്നയാളാണ് ഉമര്‍ ഖാലിദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button