ന്യൂയോര്‍ക്ക് : നിങ്ങളുടെ സുഹൃത്ത് ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ? വിവരം തങ്ങളെ അറിയിച്ചാല്‍ മതിയെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നവരെ തിരികെ ജീവിതത്തിലേയ്ക്ക് എത്തിക്കാനും അവര്‍ക്ക് ആത്മവിശ്വാസം പകരാനുമുള്ള പുതിയ ടൂളിന് ഫേയ്‌സ്ബുക്ക് രൂപം നല്‍കി. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ഈ സൂയിസൈഡ് ടൂളിന്റെ പ്രവര്‍ത്തനം. ചില രാജ്യങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി മറ്റു രാജ്യങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനും ഫേയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. ഏതെങ്കിലും സുഹൃത്ത് ആത്മഹത്യ ചെയ്യുമെന്ന് സംശയം ഉണ്ടെങ്കില്‍ അയാളെ റിപ്പോര്‍ട്ട് ചെയ്യാം. അടുത്ത തവണ സുഹൃത്ത് തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ‘ a friend thinks you might be going through something difficult and asked us to look at your recent post’ എന്ന സന്ദേശമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരു സുഹൃത്തിനോടോ അല്ലെങ്കില്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരുമായോ പങ്ക് വെയ്ക്കാനുള്ള ഓപ്ഷനുകള്‍ സന്ദേശത്തിലുണ്ടാകും. ഇത് ഉപയോഗപ്പെടുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ മാനസിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ വ്യക്തിയെ പ്രാപ്തമാക്കാമെന്നാണ് ഫേയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്
Post Your Comments