KeralaNews

വട്ടിയൂര്‍ക്കാവിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: സ്വന്തം സിറ്റിങ്ങ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരരംഗത്തേക്കില്ലെന്ന് കെ.മുരളീധരന്‍. ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല ഇതെന്നും, മൈനസ് പോയിന്റുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം മാറിക്കൊടുക്കുമെന്നും എന്നാല്‍ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനുള്ള സ്വാധീനം വളരെ ശക്തമാണ്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ മത്സരിപ്പിച്ചാല്‍ കനത്ത പരാജയം നേരിടേണ്ടതായി വരും. സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മുരളീധരന്‍ വ്യക്തിപരമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button