KozhikodeLatest NewsKeralaNattuvarthaNews

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് സംഘം ചേര്‍ന്ന് മർദ്ദനം : യുവതിയടക്കം നാലുപേർ പിടിയിൽ

കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത് പ്രനോഷ് (26), ബേപ്പൂർ മാണിക്കോത്ത് പറമ്പ് ചേക്കിന്‍റകത്ത് സുഹൈൽ (24), വെസ്റ്റ് മാഹി തായാട്ടിൽ അഖിനേഷ് എന്ന അപ്പു (26) എന്നിവരാണ് പൊലീസ് പിടിയിലായത്

കോഴിക്കോട്: യുവതി കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ച സംഭവത്തിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത് പ്രനോഷ് (26), ബേപ്പൂർ മാണിക്കോത്ത് പറമ്പ് ചേക്കിന്‍റകത്ത് സുഹൈൽ (24), വെസ്റ്റ് മാഹി തായാട്ടിൽ അഖിനേഷ് എന്ന അപ്പു (26) എന്നിവരാണ് പൊലീസ് പിടിയിലായത്.

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജ എന്ന യുവതി തന്‍റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി മർദ്ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ഒളവണ്ണ സ്വദേശിയായ യുവാവിൽ നിന്ന് ശ്രീജ 6,500 രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും നൽകിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം രാവിലെ പണം തിരികെ തരാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജയുടെ ബി സി റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയും പിന്നാലെ ഫ്ലാറ്റിലെത്തിയ മറ്റ് പ്രതികള്‍ ചേർന്ന് പരാതിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. യുവതിക്കൊപ്പം നിർത്തി വീഡിയോയും ഫോട്ടോയും എടുത്തതായും യുവാവ് പരാതിയില്‍ പറയുന്നു.

Read Also : കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടോടി മതിൽചാടിയത് എയർപോർട്ടിൽ: പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹം പിടികൂടി

ഇനിയും പണം തിരികെ ചോദിച്ചാൽ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവാവിന്‍റെ പക്കലുണ്ടായിരുന്ന 2,000 രൂപ സംഘം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഒരു മണിക്കൂറോളം തടഞ്ഞുവച്ച യുവാവിനെ ബഹളം വച്ചപ്പോൾ വാതിൽ തുറന്ന് വിടുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button