Latest NewsUAENewsInternationalGulf

അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്‌കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി

അബുദാബി: 3 തരം ഇ- സ്‌കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സീറ്റുള്ള 3 തരം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അബുദാബി നിരോധിച്ചത്.

ഇവയ്ക്ക് സുരക്ഷിത സീറ്റല്ലാത്തതിനാൽ വാഹനമോടിക്കോമ്പോൾ ബാലൻസ് നഷ്ടപ്പെടാനും അപകടത്തിനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി. സൈക്കിളിനും നിന്നു സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും വിലക്കില്ല. ഏതു സ്‌കൂട്ടറുകളാണ് നിരോധിച്ചതെന്നും അനുവദനീയമായവ ഏതൊക്കെയെന്നും വിശദമാക്കി സംയോജിത ഗതാഗത കേന്ദ്ര സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇ-സ്‌കൂട്ടർ, സൈക്കിൾ സവാരിക്കാർക്ക് ഹൽമറ്റ്, കൈ, കാൽമുട്ട് പാഡ്, റിഫ്‌ലക്ടീവ് വസ്ത്രങ്ങൾ തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button