ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിവെച്ച് എം.എല്‍.എമാരുടെ കൂട്ടരാജി. വിജയകാന്ത് നേതൃത്വം നല്‍കുന്ന ഡി.എം.ഡി.കെ.യിലെ എട്ട് എം.എല്‍.എ മാരും പി.എം.കെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളുടെ ഓരോ എം.എല്‍.എമാരുമാണ് രാജിവെച്ചത്.
സ്പീക്കര്‍ പി. ധനപാലിന് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. ഇവര്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ നിയമസഭയിലെ ഡി.എം.ഡി.കെയുടെ പ്രാതിനിധ്യം 20 ആയി ചുരുങ്ങുകയും വിജയകാന്തിന് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാവുകയും ചെയ്യും. കുറഞ്ഞത് 24 അംഗങ്ങളുണ്ടെങ്കിലേ പ്രതിപക്ഷ നേതാവാകാന്‍ സാധിക്കൂ. അതേ സമയം തന്നെ മറ്റൊരകു നടനായ ശരത്കുമാര്‍ നേതൃത്വം നല്‍കുന്ന സമത്വമക്കള്‍ കക്ഷി എ.ഐ.ഡി.എം.കെ സഖ്യത്തില്‍ നിന്ന് പിന്‍മാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ ഉദ്യേശിക്കുന്ന നിലപാട് അടുത്തയാഴ്ചയില്‍ പ്രഖ്യാപിക്കുമെന്ന് ശരത്കുമാര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ പാര്‍ട്ടിയും ജയലളിതയും സഖ്യത്തിലായിരുന്നു. എന്നാല്‍ 2011 ഓടെ ഈ സഖ്യം തകര്‍ന്നിരുന്നു.
Post Your Comments