Business

സിറ്റി, ജാസ്, സിവിക് മോഡലുകള്‍ ഹോണ്ട തിരികെ വിളിക്കുന്നു

ജപ്പാന്‍:സിറ്റി, ജാസ്, സിവിക് മോഡലുകളുടെ 57,676 കാറുകള്‍ ഹോണ്ട തിരികെ വിളിക്കുന്നു. എയര്‍ ബാഗ് തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. 2012-2013 കാലയളവില്‍ പുറത്തിറങ്ങിയ ഈ മോഡലുകളില്‍ ഡ്രൈവറിന്റെ വശത്തെ എയര്‍ ബാഗിന് തകരാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2012-13 സമയത്ത് ഇറങ്ങിയ 49,572 സിറ്റി മോഡലുകള്‍ തിരിച്ച് വിളിക്കുന്നതില്‍ ഉള്‍പ്പെടുമെന്ന് ഹോണ്ട ഇന്ത്യ അറിയിച്ചു. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസിന്റെ 7,504 കാറുകളും സെഡാന്‍ മോഡല്‍ സിവിക്കിന്റെ 600 കാറുകളും ഹോണ്ട തിരിച്ച് വിളിക്കും. പ്രശ്‌നം സൗജന്യമായി പരിഹരിച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഡീലര്‍ഷിപ്പുകളില്‍ എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ കാറുകള്‍ തിരിച്ചെടുക്കാന്‍ ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 2.24 ലക്ഷം സിറ്റി, ജാസ്, സി.ആര്‍വി എന്നീ മോഡലുകള്‍ തിരിച്ച് വിളിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. അതും എയര്‍ ബാഗിന്റെ തകരാര്‍ തന്നെയായിരുന്നു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button