കായംകുളം: ബി.ഡി.ജെ.എസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേശന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി.യുമായി പാര്‍ട്ടിക്ക് അയിത്തമില്ല. ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തു. ചില വ്യക്തികളുടെ നിലപാടാണ് കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഉമ്മന്‍ ചാണ്ടിയല്ല മറിച്ച് വി.എം.സുധീരനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ കേന്ദ്രസര്‍ക്കാരിനോട് സ്ഥാനമാനങ്ങള്‍ ചോദിച്ചെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്. തനിക്ക് പാര്‍ലമെന്ററി മോഹങ്ങളില്ല. എല്ലാവരും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments