India

ഐ.എസ്.ആര്‍.ഓ.യെ അമേരിക്കയിലേക്ക് ക്ഷണിച്ച് നാസ

ന്യൂഡല്‍ഹി: ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ക്ഷണം. അടുത്ത മാസം വാഷിങ്ങ്ടണില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുക്കും.

ചൊവ്വ ദൗത്യത്തെ പറ്റി ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സഹായിക്കുമെന്നാണ് നാസ വിശ്വസിക്കുന്നത്. ഭാവിയില്‍ പ്രബലമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ജെറ്റ് പ്രൊപൊള്‍സ്യന്‍ ലബോറട്ടറി അസോസിയേറ്റ് ഡയറക്ടര്‍ ജക്കോബ് വാന്‍ സില്‍ പറഞ്ഞു. അമേരിക്കന്‍ സെന്ററില്‍ നാസയിലെ ശാസ്ത്രജ്ഞന്മാര്‍ ചൊവ്വാ ദൗത്യത്തേക്കുറിച്ചും അവിടുത്തെ കണ്ടുപിടിത്തങ്ങളെ പറ്റിയും പ്രഭാഷണം നടത്തിയിരുന്നു.

ചൊവ്വ ദൗത്യത്തില്‍ ഒത്തു ചേരുക വഴി ഇസ്രോയുടെ മംഗള്‍യാനും നാസയുടെ മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്റ് വോളേറ്റില്‍ ഇവലൂഷനും വഴി കണ്ടുപിടിച്ച വിവരങ്ങള്‍ കൈമാറുകയും പരിശോധന നടത്തുകയും ചെയ്യാം. യു.എ.ഇ.യും ചൊവ്വാ ദൗത്യത്തിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതാദ്യമായാണ് സമ്മേളനത്തില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പങ്കെടുപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button