India

കുട്ടിക്കുറ്റവാളി ജുവനൈല്‍ ഹോമില്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കുട്ടിക്കുറ്റവാളി ജുവനൈല്‍ ഹോമില്‍ ആത്മഹത്യ ചെയ്തു. മാനഭംഗക്കേസില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയാണ് ആത്മഹത്യ ചെയ്തത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിങ്സ്വേ കാംപിലെ ഡോര്‍മെറ്ററിയിലാണ് മരിച്ചത്. ഇയാളുടെപ്രായം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായതാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റാനിരിക്കേയാണ് ആത്മഹത്യ. തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകുമെന്ന ഭയത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

ബഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി മുറിയിലെ സീലിംഗ് ഫാനിലാണ് ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ തൂങ്ങിമരിച്ചത്.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button